സാമ്പത്തികശാസ്ത്ര പഠനം 
എളുപ്പമാക്കാൻ ഹ്രസ്വചിത്രം



പറവൂർ സാമ്പത്തികശാസ്ത്ര പഠനത്തിന് സ്കൂൾ വിദ്യാർഥികൾക്കായി ഹ്രസ്വചിത്രം ഒരുങ്ങുന്നു. സാമ്പത്തികശാസ്ത്ര വിഷയത്തിലെ പാഠഭാഗങ്ങൾ വ്യത്യസ്തവും നൂതനവുമായ ശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ പറവൂർ എസ്എൻവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പ്രമോദ് മാല്യങ്കരയാണ് പുതിയ പഠനതന്ത്രം ഒരുക്കിയത്. പത്തുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം മനസ്സിൽ ഉറപ്പിച്ചാൽ പത്തു മാർക്ക് ഉറപ്പെന്ന് പ്രമോദ് പറഞ്ഞു. അപചയ പ്രത്യയ സീമന്ത നിയമം, പ്രഛന്ന തൊഴിലില്ലായ്മ, സുസ്ഥിര വികസന തന്ത്രങ്ങൾ, ദാരിദ്ര്യനിർമാർജന പരിപാടികൾ എന്നീ പാഠഭാഗങ്ങൾ എളുപ്പത്തിലും രസകരവുമായി ഇതിലൂടെ മനസ്സിലാക്കാനാകും. എസ്എൻവി സ്കൂളിലും സമീപത്തെ സ്കൂളുകളിലുമായി ഇക്കണോമിക്സ് ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം തുടങ്ങി. ചിത്രീകരണം പൂർത്തിയാക്കി അധ്യാപകദിനത്തിൽ വിദ്യാർഥികൾക്ക് ഇത്‌ സൗജന്യമായി നൽകും. യൂട്യൂബിലും ലഭ്യമാക്കും. ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയാണ് പ്രമോദ് മാല്യങ്കര. Read on deshabhimani.com

Related News