ഹെൽത്ത് സെന്റർ ഉദ്ഘാടനം ഇന്ന്
പിറവം നഗരസഭ കക്കാട് നിർമിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ശനിയാഴ്‌ച പ്രവർത്തനം ആരംഭിക്കും. വൈകിട്ട് നാലിന് നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും പകൽ രണ്ടുമുതൽ ഏഴുവരെയാണ് പ്രവർത്തിക്കുക. ഇവിടെ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭിക്കും. ഫാർമസി സൗകര്യവും ബിപി, ഷുഗർ പരിശോധനാ സൗകര്യവുമടക്കമുണ്ടാകും. നഗരസഭയിൽ രണ്ട് സെന്റർ ആരംഭിക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ കളമ്പൂർ കോട്ടപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. Read on deshabhimani.com