കുന്നത്തുനാട് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്



പള്ളിക്കര കുന്നത്തുനാട് പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിച്ചു. മോറക്കാലയിൽനിന്ന്‌ മാർച്ച് ആരംഭിച്ചു. പഞ്ചായത്തിനുമുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ലോക്കൽ സെക്രട്ടറി പി ടി കുമാരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി കെ വർഗീസ്, ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, കുന്നത്തുനാട് ലോക്കൽ സെക്രട്ടറി എൻ വി വാസു, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ എം അബ്ദുൾ കരിം, സി പി  ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ട്വന്റി -20 പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും നിയമവിരുദ്ധ നടപടികൾക്കും കൂട്ടുനിൽക്കാത്തതിന്‌ മുഴുവൻ ജീവനക്കാർക്കും മെമ്മോ നൽകിയിരിക്കുകയാണ്. ഇത് പഞ്ചായത്തിൽ ഭരണസ്തംഭനം സൃഷ്ടിച്ചു. ജീവനക്കാർക്കെതിരെയുള്ള പകപോക്കൽ അവസാനിപ്പിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. Read on deshabhimani.com

Related News