ഫീഡർ ഓട്ടോ സർവീസ് ആലുവ മെട്രോയിലും
ആലുവ കൊച്ചി മെട്രോയുടെ 10 ഇലക്ട്രിക് ഫീഡർ ഓട്ടോ സർവീസ് ആലുവ മെട്രോ സ്റ്റേഷലും ആരംഭിച്ചു. തൈനോത്ത് റോഡ് ആരംഭിക്കുന്ന ഭാഗത്ത് മെട്രോ പാർക്കിങ് ഏരിയയോടുചേർന്നാണ് സ്റ്റാൻഡ്. ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റി (ഇജെഎഡിസിഎസ്) നേതൃത്വത്തിൽ കമ്യൂട്ടോ എന്ന പേരിൽ 75 ഓട്ടോറിക്ഷകളാണ് ഇറക്കിയത്. കോർപറേഷൻ പരിധിയിലെ പല സ്റ്റേഷനുകളിലും നേരത്തേ സർവീസ് തുടങ്ങി. ഇളംനീലയാണ് ഫീഡർ ഓട്ടോയുടെ നിറം. ഡ്രൈവർമാർക്ക് നീല യൂണിഫോമുണ്ട്. ഡ്രൈവർമാർക്ക് 10,000 രൂപ അടിസ്ഥാന ശമ്പളവും കലക്‌ഷന്റെ പകുതിയും ലഭിക്കും. താമസം, യൂണിഫോം, സൗകര്യപ്രദമായ ജോലി സമയം എന്നിവയും ഡ്രൈവർമാർക്ക് ലഭിക്കും. ജിപിഎസും പ്രത്യേക ആപ്പും പണമടയ്ക്കാൻ ക്യുആർ കോഡ് സംവിധാനവുമുണ്ട്. ചാർജിങ് പോയിന്റുകളും തയ്യാറാണ്. Read on deshabhimani.com