വിദഗ്ധസമിതി തട്ടേക്കാട് സന്ദർശിച്ചു



കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസമേഖലകളെ സങ്കേതത്തിൽനിന്ന്‌ ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധസമിതി തട്ടേക്കാട് സന്ദർശനം നടത്തി. സങ്കേതത്തിലെ ജനവാസമേഖലയായ 8.97 ചതുരശ്ര കി.മീ. ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റേഞ്ചിലെ 10.16 ചതുരശ്ര കി.മീ. വനം തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ചേർക്കുന്നതിന് സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശയിൽ നടപടി വേഗത്തിലാക്കാനാണ് സന്ദർശനം. ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഡോ. രമൺ സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ ആർ രഘുപ്രസാദ്, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ പ്രമോദ് ജി കൃഷ്ണൻ, എൻടിസിഎ അം​ഗം ഹരിണി വേണുഗോപാൽ, കോട്ടയം സിസിഎഫ് പി പി പ്രമോദ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ, പെരിയാർ വെസ്റ്റ് ഡിഡി എസ് സന്ദീപ്, പെരിയാർ ഈസ്റ്റ്‌ ഡിഡി ഐ എസ് സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കരട് ശുപാർശയെ സംബന്ധിച്ച്  സംഘം ആന്റണി ജോൺ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തി. സങ്കേതത്തിലെ ജനവാസമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം സന്ദർശിച്ചു. Read on deshabhimani.com

Related News