കളമശേരി സബ്സ്റ്റേഷൻ വാർഡിലും ഡെങ്കിപ്പനി പടരുന്നു
കളമശേരി കളമശേരി നഗരസഭാ സബ്സ്റ്റേഷൻ വാർഡിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനിടെ നോക്കുകുത്തിയായി നഗരസഭ. പ്രദേശത്തെ മിക്കവീടുകളിലും ഡെങ്കി ബാധിച്ചിട്ടും ഭരണനേതൃത്വം പ്രതിരോധനടപടി സ്വീകരിക്കുന്നില്ലെന്ന് കൗൺസിലർ മിനി കരീം ആരോപിച്ചു. മുപ്പതോളംപേർ ചികിത്സയിലുണ്ട്. റോക്ക്‌വെൽ റോഡിലെ നാല് സെന്റിലെ 40 വീടുകളിൽ എറെയും ഡെങ്കി ബാധിതരുള്ളവയാണ്. പ്രദേശത്തെ ആശാ വർക്കറും ഡെങ്കി ബാധിച്ച് ചികിത്സയിലാണ്. പ്രതിരോധനടപടി സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടശേഷം നഗരസഭ ഫോഗിങ് നടത്തിയത് മൂന്നിനാണ്. പനി വീണ്ടും വ്യാപിച്ചതോടെ ഫോഗിങ് നടത്താനാവശ്യപ്പെട്ടെങ്കിലും ആളില്ല, മെഷീൻ തകരാറിലാണ് എന്നെല്ലാം പറഞ്ഞ് ഒഴിയുകയാണ് നഗരസഭാ അധികൃതരെന്ന് കൗൺസിലർ പറഞ്ഞു. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന മെഷീനുകളുണ്ടെങ്കിലും മിക്കതും പ്രവർത്തനക്ഷമമല്ല. ഫോഗിങ് നടത്താനും മരുന്നടിക്കാനും തയ്യാറായില്ലെങ്കിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കൗൺസിലർ. Read on deshabhimani.com