ജ്വലിച്ചു പ്രതിഷേധം
കൊച്ചി വലതുപക്ഷപാർടികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കോടാലിയായി മാറിയ പി വി അൻവറിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധം. അൻവറിന് താക്കീതായി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. തൃക്കാക്കര സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് പ്രദേശത്ത് പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, കെ ടി എൽദോ, വി ടി ശിവൻ എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുവേലിപ്പടി ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനം തോപ്പുംപടിയിൽ സമാപിച്ചു. തുടർന്നുചേർന്ന യോഗം കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എം റിയാദ്, കെ എ എഡ്വിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com