ജില്ലാ കായികമേള ; എംഎ കോളേജ് മുന്നിൽ
കോതമംഗലം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന ഡോ. ടോണി ഡാനിയേൽ മെമ്മോറിയൽ ജില്ലാ കായികമേളയുടെ ആദ്യദിനം കോതമംഗലം എംഎ കോളേജ് 169.5 പോയിന്റ് നേടി ഒന്നാമതെത്തി. കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് 148 പോയിന്റോടെ രണ്ടാമതും എസ്എച്ച്ഒഎച്ച്എസ് മൂക്കന്നൂർ 138 പോയിന്റോടെ മൂന്നാമതുമെത്തി. 43 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി 700 കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് മാത്യു പതാക ഉയർത്തി കായികമത്സരം ഉദ്ഘാടനം ചെയ്തു. സോളമൻ മാത്യു അധ്യക്ഷനായി. ഞായര്‍ വൈകിട്ട് നാലിന് മത്സരങ്ങൾ സമാപിക്കും. Read on deshabhimani.com