മനുഷ്യക്കടത്തിന്റെ ഇരകൾക്ക് സാന്ത്വനമേകി ഡിവൈഎഫ്‌ഐ
കൊച്ചി മനുഷ്യക്കടത്തിന് ഇരകളായി കംബോഡിയയിൽ കുടുങ്ങിയ കോഴിക്കോട് വടകര സ്വദേശികൾക്ക് ആശ്വാസമേകി ഡിവൈഎഫ്ഐ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ പൂക്കൾ നൽകി സ്വീകരിച്ചു. യുവാക്കൾക്ക് നാട്ടിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് എം എ ഷഫീഖ്, എം എസ് അജിത്ത്, ഫാരിസ് മെഹർ, സി ഐ ഷെഫിൻ, രാഹുൽ രാമചന്ദ്രൻ, വിഷ്ണു വിജയൻ തുടങ്ങിയവർ സ്വീകരിക്കാനെത്തി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ യുവാക്കൾ കംബോഡിയയിൽ കുടുങ്ങുകയായിരുന്നു. Read on deshabhimani.com