അടുവാശേരി ചെക്ക് ഡാം നിർമാണം തുടങ്ങി



കളമശേരി കൃഷിക്കാവശ്യമായ ജലവിതരണം ശക്തിപ്പെടുത്തുന്നതിന്‌ അടുവാശേരി കുറ്റിയാൽ പാടശേഖരം തോട് നവീകരണത്തിന്റെയും ബ്രഷ് വുഡ് ചെക്ക് ഡാം നിർമാണത്തിന്റെയും ഉദ്‌ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു. കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിലാണ് ചെക്ക് ഡാം നിർമിക്കുന്നത്. 43.4 കോടി രൂപയാണ്  ചെലവഴിക്കുക. ജലവിഭവ വകുപ്പിന്റെ പദ്ധതിയും മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്‌. സമഗ്ര തണ്ണീർത്തട വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 327 കോടി രൂപയുടെ നീരുറവ് പദ്ധതിയുടെ ഭാഗമായാണ് ചെക്ക്ഡാമും നിർമിക്കുന്നത്.  കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷയായി. തൊഴിലുറപ്പ്‌ പദ്ധതി ജില്ലാ എൻജിനിയർ ബ്രിൽസി മാനുവൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രമ്യ തോമസ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, എം പി വിജയൻ, ബിജു ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News