ചേലാട് പോളിടെക്നിക്കിൽ 
അക്കാദമിക് ബ്ലോക്ക്‌ ഉദ്ഘാടനം രണ്ടിന്



കോതമംഗലം ചേലാട് ഗവ. പോളിടെക്നിക്കിൽ അഞ്ചുകോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്‌തംബർ രണ്ടിന് രാവിലെ ഒമ്പതിന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 22,000 ചതുരശ്രയടി വിസ്തൃതിയിൽ ഇരുനിലകളിലുമായി സിവിലിനും മെക്കാനിക്കലിനും ക്ലാസുകളും ലാബുകളും മറ്റു അനുബന്ധ സൗകര്യങ്ങൾക്കുമായാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ആറു ക്ലാസ് മുറികളും നാലു ലാബുകളും രണ്ട് ഡിപ്പാർട്‌മെന്റ് ലൈബ്രറികളും സ്റ്റാഫ്‌ റൂം, ടോയ്‌ലറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവയോടുകൂടിയാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. Read on deshabhimani.com

Related News