സംസ്ഥാന സ്കൂൾ കായികമേള ; പന്തൽനിർമാണം തുടങ്ങി



കൊച്ചി നവംബർ നാലുമുതൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പന്തൽ നിർമാണത്തിന്‌ തുടക്കമായി. പ്രധാനവേദിയായ മഹാരാജാസ്‌ കോളേജ് ഗ്രൗണ്ടിൽ ഉമ തോമസ് എംഎൽഎ പന്തലിന്‌ കാൽനാട്ടി. 17 വേദികളിലായി 1.25 ലക്ഷം ചതുരശ്രയടിയിലാണ്‌ പന്തൽ ഒരുക്കുന്നത്‌. മഹാരാജാസ് കോളേജ്‌ ഗ്രൗണ്ടിൽ 1000 കുട്ടികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. മെഡിക്കൽ, മാധ്യമ ടീമുകൾക്കുൾപ്പെടെ പ്രത്യേകം പവലിയനും തയ്യാറാക്കും. സബ്‌ കമ്മിറ്റി കൺവീനർ ടി യു സാദത്ത്, കെ അബ്ദുൾ മജീദ്, സാജു ജോർജ്, പി എസ് മനോജ്, സി എസ്‌ പ്രദീപ്, എൽ മാഗി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News