‘അക്ഷരമുറ്റത്ത് പൂവും കായും' പദ്ധതി തുടങ്ങി
നെടുമ്പാശേരി പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "അക്ഷരമുറ്റത്ത് പൂവും കായും' പദ്ധതി പാറക്കടവ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് സ്കൂൾ മുറ്റത്ത് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് വി ജയദേവൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ ജയശ്രീ, പ്രിൻസിപ്പൽ എൽ ആർ റെജി, പാറക്കടവ് കൃഷി ഓഫീസർ ഷീബ എന്നിവർ സംസാരിച്ചു. Read on deshabhimani.com