ദേശീയപാത നവീകരണം: കടാതി പള്ളിയുടെ സ്ഥലം സൗജന്യമായി നൽകി



മൂവാറ്റുപുഴ കൊച്ചി–-ധനുഷ്‍കോടി ദേശീയപാത 85 നവീകരണത്തിന് പള്ളിവക സ്ഥലം സൗജന്യമായി നൽകി. കടാതി സെ​ന്റ് പീറ്റേഴ്സ് ആന്‍ഡ് സെ​ന്റ് പോള്‍സ് യാക്കോബായ പള്ളിയുടെ വാളകം പഞ്ചായത്തുപടിക്കുസമീപം മേക്കടമ്പ് കുരിശുംതൊട്ടിയുടെ സ്ഥലമാണ് വിട്ടുനൽകിയത്. റോഡിന് വീതി കൂട്ടാൻ കുരിശുംതൊട്ടിയുടെ മതിൽ പൊളിച്ച് രണ്ടു മീറ്റർ വീതിയിൽ 20 അടി നീളത്തിലാണ് സ്ഥലം വിട്ടുകൊടുത്തത്. ദേശീയപാത വികസന വിഭാഗത്തിന് വാളകം പഞ്ചായത്ത് പള്ളി മാനേജിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഇടവക പൊതുയോഗം ചേര്‍ന്നാണ് സ്ഥലം നൽകാൻ തീരുമാനിച്ചത്.   Read on deshabhimani.com

Related News