ഭരണപരാജയം: കൂവപ്പടിയിൽ എൽഡിഎഫ് സമരം
പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ വീഴ്‌ചകൾക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും നടത്തി. എസ്‌സി വിഭാഗത്തിനുള്ള വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാത്തതിലും നിർമാണം പൂർത്തിയാക്കിയ ശ്മശാനത്തിലേക്കുള്ള വഴി ഒരുക്കാത്തതിലും ഹരിതകർമസേനയുടെ പ്രവർത്തനപരാജയത്തിലും പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത്. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വി എം ഷാജി അധ്യക്ഷനായി. ഒ ഡി അനിൽ, പി സി ജോർജ്, രമേഷ് ചന്ദ്, വിൻസന്റ് റാഫേൽ, ടി എസ് സുധീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com