കൂത്താട്ടുകുളം സ്കൂളിനൊപ്പം 35 വർഷം ; മേരിക്കുട്ടിക്ക് കുട്ടികളുടെ യാത്രയയപ്പ്



കൂത്താട്ടുകുളം മുപ്പത്തഞ്ചുവർഷമായി വിദ്യാലയത്തിനൊപ്പമുണ്ടായിരുന്ന ഓഫീസ് ജീവനക്കാരി ടി കെ മേരിക്കുട്ടിക്ക് കുട്ടികളുടെയും അധ്യാപകരുടെയും സ്നേഹനിർഭരമായ യാത്രയയപ്പ്. പൂക്കളും ആശംസാകാർഡുകളും സ്നേഹമുത്തങ്ങളും നൽകിയാണ് കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ എണ്ണൂറിലേറെ കുരുന്നുകൾ വിരമിക്കൽവേള ധന്യമാക്കിയത്. പകൽ 12 ന് ജോലിസമയം അവസാനിക്കുമെങ്കിലും 5.30ഓടെ പ്രധാനാധ്യാപികയ്‌ക്കൊപ്പം സ്കൂൾ പൂട്ടി മടങ്ങുന്നതായിരുന്നു ശീലം. ശുചീകരണം, പൂന്തോട്ടപരിപാലനം, ഓഫീസ് കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിലെ കൃത്യത മേരിക്കുട്ടിയെ ഏവർക്കും പ്രിയങ്കരിയാക്കി. നഗരസഭാ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് സ്കൂളിന്റെ ഉപഹാരം കൈമാറി. പിടിഎ പ്രസിഡന്റ്‌ മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ്, ഹെഡ്മിസ്ട്രസ് ടി വി മായ, കെ വി ബാലചന്ദ്രൻ, സി പി രാജശേഖരൻ, എം കെ ഹരികുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News