മയ്യഴിയുടെ കഥാകാരന് 
പൈതൃക കൊച്ചിയുടെ ആദരം



മട്ടാഞ്ചേരി മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന് പൈതൃക ഫോർട്ട് കൊച്ചിയുടെ ആദരം. കൊച്ചിൻ കലക്ടീവിന്റെ നേതൃത്വത്തിലാണ് ആദരം ഒരുക്കിയത്. വായനക്കാരുമായുള്ള സംവാദവും നടന്നു. ‘ഡൽഹി’ നോവലിനെക്കുറിച്ചുള്ള വായനക്കാരുടെ ചോദ്യത്തിന്, നിരവധി എഴുത്തുകാരെ സൃഷ്ടിച്ച ഡൽഹി ഇന്ന് ക്രിമിനലുകളെയും അഴിമതിക്കാരെയും സൃഷ്ടിക്കുന്ന കേന്ദ്രമായി മാറിയെന്നായിരുന്നു മുകുന്ദന്റെ മറുപടി. ഇത് പറയുന്നതിൽ വേദനയുണ്ട്‌. വലിയ മനുഷ്യരെക്കുറിച്ച് എഴുതാൻ കഴിയില്ല. ചെറിയ മനുഷ്യരെക്കുറിച്ച് എഴുതി വലിയ നോവലുകൾ സൃഷ്ടിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിൽ സിഐസിസി ജയചന്ദ്രൻ മോഡറേറ്ററായി. സ്റ്റീഫൻ റോബർട്ട് സ്വാഗതം പറഞ്ഞു. ആദരിക്കൽ ചടങ്ങ് കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിജു ഫിലിപ്പ് അധ്യക്ഷനായി. പ്രൊഫ. എം കെ സാനു പുരസ്‌കാരം നൽകി. ജോൺ ഫെർണാണ്ടസ്, കെ ജെ സോഹൻ, ബോണി തോമസ്, ഡോ. പൂർണിമ സി നാരായണൻ, പ്രിയ എ എസ്, എൻ എസ് ഷാജി, സന്തോഷ് ടോം എന്നിവർ സംസാരിച്ചു. നിരവധി സംഘടനകൾ ആദരം നൽകി. Read on deshabhimani.com

Related News