‘മ്യാവു മ്യാവു’ താങ്ക്സ്

പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ അ​ഗ്നിരക്ഷാ സേനാം​ഗം


 തൊടുപുഴ കുഞ്ഞൻ പൂച്ച കിണറിനുള്ളിലെ കല്ലിൽ അള്ളിപ്പിടിച്ചിരുന്നു. രക്ഷയായെത്തിയ കുടുക്കിലേക്ക് അനുസരണയോടെ കയറി. പുറത്തെത്തി അമ്മയെക്കണ്ടപ്പോൾ ശ്വാസം നേരെവീണു. തൊടുപുഴ അമ്പലം റോഡിൽ ആർ കെ പിള്ളയുടെ കിണറ്റിൽവീണ പൂച്ചക്കുഞ്ഞിനെ പറഞ്ഞമാത്രയിലാണ് തൊടുപുഴ അ​ഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കുഞ്ഞ് പുറത്തുവന്നതോടെ അമ്മ പൂച്ചയും ഹാപ്പി. വ്യാഴം പകലാണ് സംഭവം. ആർ കെ പിള്ള നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഞ്ഞെത്തിയത് അഞ്ച് ഉദ്യോ​ഗസ്ഥരാണ്. വലിയൊരു കുട്ടയിൽ ഒരാൾ കിണറ്റിലിറങ്ങി. കരുതിയിരുന്ന കുടുക്ക് ഉപയോ​ഗിച്ച് പൂച്ചക്കുഞ്ഞിനെ പിടിച്ചു. മറ്റുള്ളവർ ചേർന്ന് വലിച്ച് മുകളിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അനിൽ നാരായണൻ, എം കെ ബിനോദ്, ജസ്റ്റിൻ ജോയ്, പി ടി ഷാജി എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.  Read on deshabhimani.com

Related News