ഇന്ന് പതാക ഉയരും



രാജാക്കാട് സിപിഐ എം രാജാക്കാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള ജാഥകൾ ഞായറാഴ്ച ടൗണിൽ സംഗമിക്കും. പൊതുസമ്മേളന നഗരിയിൽ ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ പതാക ഉയർത്തും. എം പി  പുഷ്പരാജൻ ക്യാപ്റ്റനായ പതാകജാഥ പകൽ മൂന്നിന് 20 ഏക്കറിലെ രക്തസാക്ഷി കെ എൻ തങ്കപ്പൻ സ്മാരക മണ്ഡപത്തിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. പി രവി ക്യാപ്റ്റനായ ദീപശിഖ റാലി എം കെ ജോയി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പകൽ മൂന്നിന്‌ ആരംഭിക്കും. ജില്ലാസെക്രട്ടറിയറ്റംഗം ഷെെലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും ബേബിലാൽ ക്യാപ്റ്റനായ കൊടിമര ജാഥ പി എം ദാമോദരന്റെ വസതിയിൽനിന്ന് വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും. എം എൻ വിജയൻ ക്യാപ്റ്റനായ കപ്പിയും കയറും ജാഥ പകൽ രണ്ടിന്‌ കമ്പിളികണ്ടം കെ വി ഏലിയാസിന്റെ വസതിയിൽനിന്നും ആരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം എൻ  വി ബേബി  ഉദ്ഘാടനം ചെയ്യും.  വൈകിട്ട്‌ അഞ്ചിന്‌ മഹിളാ പ്രവർത്തകർ നേതൃത്വം നൽകുന്ന ഫ്ലാഷ് മോബ്, രാജാക്കാട് ടൗണിൽ വെെകിട്ട്  ആറിന് വിവിധ ജാഥകളോ ടെ  സംഗമിക്കും.   പ്രതിനിധി സമ്മേളനം 2 ന് എം എം ലോറൻസ് നഗറിൽ( കെ എൻ തങ്കപ്പൻ സ്മാരക ഹാൾ) പ്രതിനിധി സമ്മേളനം തിങ്കൾ രാവിലെ 10ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ചൊവ്വാ വെെകിട്ട് നാലിന് പ്രകടനം, റെഡ് വാളന്റിയർ മാർച്ച്, പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി എൻ മോഹനൻ, കെ എസ് മോഹനൻ, വി വി മത്തായി, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. രാത്രി എട്ടിന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേളയും നടക്കും. Read on deshabhimani.com

Related News