ട്രിപ്പിൾ തൊടുപുഴ
കഞ്ഞിക്കുഴി റവന്യു ജില്ലാ കലോത്സവത്തിൽ തൊടുപുഴ ഉപജില്ലയ്ക്ക് ഹാട്രിക് കിരീടം. 948 പോയിന്റോടെയാണ് കുടിയേറ്റ മണ്ണിൽ കലാകിരീടം ചൂടിയത്. കട്ടപ്പന 873 പോയിന്റോടെ റണ്ണർഅപ്പായി. 808 പോയിന്റ് നേടി അടിമാലി മൂന്നാമത്. സ്‌കൂളുകളിൽ 261 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻമാരായി. 238 പോയിന്റ് നേടി കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസ് രണ്ടും 223 പോയിന്റുമായി കല്ലാർ ഗവ. എച്ച്എസ്എസും മൂന്നും സ്ഥാനങ്ങളിലാണ്. ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് 147 പോയിന്റോടെ നാലും അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ് 138 പോയിന്റുമായി അഞ്ചും സ്ഥാനങ്ങളിലെത്തി. Read on deshabhimani.com