ശാന്തിഗ്രാം പാലത്തില്‍ ഗതാഗതം നിരോധിച്ചു

ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നു


കട്ടപ്പന ഇരട്ടയാർ– - തങ്കമണി റൂട്ടിലെ ശാന്തിഗ്രാം പാലത്തിലൂടെ ഗതാഗതം പൂർണമായി നിരോധിച്ചു. പാലത്തോടുചേർന്നുള്ള സംരക്ഷണഭിത്തി നിർമാണത്തെ തുടർന്നാണ് ഗതാഗത നിരോധനം. നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതോടെ അപകടാവസ്ഥ കണക്കിലെടുത്ത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരോധിച്ചു. 13.85 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഒക്‌ടോബർ ഏഴിനാണ് കനത്തമഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായി മണ്ണിടിഞ്ഞത്.  വലിയ വാഹനങ്ങൾ പാലത്തിൽ കയറ്റുന്നത് നിരോധിച്ചു. എന്നാൽ, രാത്രികാലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ എടുത്തുമാറ്റി വാഹനങ്ങൾ കയറ്റിയിരുന്നു. കഴിഞ്ഞദിവസം നിർമാണം പുരോഗമിക്കുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെയാണ് പൊതുമരാമത്ത് പാലം വിഭാഗം ഗതാഗതം പൂർണമായി നിരോധിച്ചത്. തുടർന്ന്, എം എം മണി എംഎൽഎയുടെ ഇടപ്പെടലിലാണ് നിർമാണത്തിന് തുക അനുവദിച്ചത്. വാഹനങ്ങൾ ഇരട്ടയാർ- –ഇരട്ടയാർ നോർത്ത്, ചേലക്കൽക്കവല –നാലുമുക്ക് റോഡുകൾ വഴി തിരിച്ചുവിട്ടു. Read on deshabhimani.com

Related News