കൊത്തുപണി കുടുംബകാര്യം
കുമളി അമ്മയെ സാക്ഷിയാക്കി ജ്യേഷ്ഠനും അനുജനും തടിയില്‍ കൊത്തിയെടുത്തത് ഒന്നാം സ്ഥാനം. തടിയില്‍ കൊത്തുപണി(വുഡ് കാര്‍വിങ്) എച്ച്എസ്എസ് വിഭാഗത്തില്‍ അഭിനന്ദ് വിനോദും എച്ച്എസ് വിഭാഗത്തില്‍ ഇളയ സഹോദരന്‍ അഭിനവ് വിനോദുമാണ് മനോഹരമായ ഡിസൈനുകള്‍ കടഞ്ഞെടുത്തത്. മക്കളുടെ നേട്ടം അമ്മ ബിനിയുടെ മനസുംനിറച്ചു. അഭിനന്ദ് മണക്കാട് എന്‍എസ്എസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയും അഭിനവ് അരിക്കുഴ ജിഎച്ച്എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മരപ്പണിക്കാരനായ അച്ഛന്‍ ഇ ജി വിനോദാണ് ഇരുവരുടെയും ഗുരു. അച്ഛന്റെ സഹോദരപുത്രന്‍ സച്ചിനാണ് തടിയിലെ ചിത്രകല അഭ്യസിപ്പിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ വിനോദിന് മക്കളുടെ പ്രകടനം നേരില്‍ക്കാണാന്‍ കഴിഞ്ഞില്ല. Read on deshabhimani.com