സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേക്ക് ബസ് പാഞ്ഞുകയറി യുവാവിന് പരിക്ക്

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ഇരിപ്പിടത്തിലിരുന്ന യാത്രക്കാരന്റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞുകയറിയപ്പോൾ


കട്ടപ്പന കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി യാത്രക്കാരന് പരിക്കേറ്റു. കുമളി അരമിന്നിയിൽ വിഷ്ണു പതിരാജി(25) നാണ് പരിക്കേറ്റത്. ഞായർ രാത്രി ഏഴോടെയാണ് അപകടം. സ്റ്റാൻഡിലെത്തിയ ബസ് പാർക്ക് ചെയ്യുന്നതിനിടെ മുന്നോട്ടുനീങ്ങി ടെർമിനലിനുള്ളിലെ ഇരിപ്പിടത്തിലിരിക്കുകയായിരുന്ന വിഷ്ണുവിന്റെ ദേഹത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. യുവാവ് ബസിന്റെയും ഇരിപ്പിടത്തിന്റെയും ഇടയിലായി കുടുങ്ങി. ബസ് പെട്ടെന്ന് പിന്നോട്ടെടുത്തതിനാൽ വൻ അപകടം ഒഴിവായി. കാലിന്റെ മുട്ടിനുപരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കട്ടപ്പന- തൂക്കുപാലം- നെടുങ്കണ്ടം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് പിന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക തകരാറിനെ തുടർന്ന് മുന്നോട്ടുനീങ്ങിയതാണെന്ന് ജീവനക്കാർ പറഞ്ഞു. ബസ് ഡ്രൈവർ ബൈസൺവാലി സ്വദേശി സിറിൾ വർഗീസിനോട് വ്യാഴാഴ്ച ഇടുക്കി ആർടി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. കട്ടപ്പന പൊലീസും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും. Read on deshabhimani.com

Related News