വൈവിധ്യ പദ്ധതികളുമായി 
ജില്ലാ പഞ്ചായത്ത്‌



ഇടുക്കി ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനുള്ള മഹാത്മാ പുരസ്‌കാരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി ബിനുവിന്‌.  പ്രസിഡന്റിന്റെ മികവാർന്ന വൈവിധ്യ പ്രവർത്തനങ്ങളാണ്‌ അവാർഡിന്‌ അർഹനാക്കിയത്‌. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമാണ്‌. പുരസ്‌കാരം മന്ത്രി ഒ ആർ കേളുവിൽനിന്ന്‌ ഏറ്റുവാങ്ങി. ജില്ലയുടെ വികസനക്കുതിപ്പിന്‌ ഗതിവേഗം കൂട്ടാൻ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ. 2023–24 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തിയാണ്‌ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്‌. ഹൈറേഞ്ച്‌ മേഖലയിലെ കായിക താരങ്ങളുടെ പ്രോത്സാഹത്തിനായി സ്‌പോർട്‌സ്‌ അക്കാദമി സ്ഥാപിച്ചു. 2015 മുതൽ 100 താരങ്ങൾക്ക്‌ സൗജന്യ പരിശീലനമാണ്‌ നൽകുന്നത്‌. 40 താരങ്ങൾക്ക്‌ സംസ്ഥാന–-ദേശീയ –-അന്തർ ദേശീയ അംഗീകാരങ്ങൾ ലഭിച്ചു. കൂടാതെ നിരവധി ടൂറിസം പദ്ധതികളും ആവിഷ്‌കരിച്ചു.  ടേക് എ ബ്രേക്ക് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ രണ്ട് കോടി രൂപ മുടക്കി ടേക് എ ബ്രേക്ക് നിർമിക്കും. ഒരേസമയം 40 പേർക്ക്‌ ഉപയോഗിക്കാവുന്ന ശുചിമുറി സൗകര്യവും കോഫി ഷോപ്പുമാണ് പദ്ധതിയിലുള്ളത്‌. സ്‌കൂട്ടർ വിതരണം ചലനവൈകല്യമുള്ളവർക്ക്‌ സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്തു. പദ്ധതിക്ക്‌ 60 ലക്ഷം രൂപയാണ് വകയിരുത്തിയത്. വിവിധ പഞ്ചായത്തുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 44 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ സ്കൂട്ടർ ലഭിച്ചത്‌.  വന്യമൃഗ ശല്യത്തിന് പരിഹാരം കാർഷിക-–തോട്ടം മേഖലകളിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ വനം, കൃഷി വകുപ്പുകളുമായി ചേർന്ന് പുതിയ പദ്ധതിക്ക് രൂപം നൽകി. രണ്ടര കോടി രൂപയാണ് പ്രാഥമിക ഘട്ടത്തിൽ ചെലവഴിക്കുന്നത്.  കുമളി, വണ്ടിപ്പെരിയാർ, മറയൂർ, ഉപ്പുതറ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. നബാർഡ് സഹായത്തോടെയും ഇടുക്കി പാക്കേജിലൂടെയും  കൂടുതൽ പണം ലഭ്യമാക്കി മറ്റു പഞ്ചായത്തുകളിൽ കൂടി പദ്ധതി നടപ്പാക്കാനാണ്‌ ശ്രമം.  മറ്റ്‌ പദ്ധതികൾ തെരുവുനായ ശല്യം പരിഹരിക്കാൻ പഞ്ചായത്തുകളുമായി ചേർന്ന്‌ 3.5 കോടി രൂപ മുടക്കി എബിസി സെന്റർ നിർമിക്കും.  മാലിന്യപ്രശ്നത്തിന്‌ പരിഹാരം കാണാൻ വിവിധ കർമപദ്ധതികൾ ആവിഷ്‌കരിച്ചു. ജില്ലയിലെ വൃക്കരോഗികൾക്ക് ധനസഹായം നൽകുന്നതിന്‌  50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.   Read on deshabhimani.com

Related News