കൈവശഭൂമിക്ക് പട്ടയം നൽകണം



രാജാക്കാട് കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന് സിപിഐ എം രാജാക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ വന്നശേഷം ഉപാധിരഹിത പട്ടയം നൽകാൻ നടപടി സ്വീകരിച്ചെങ്കിലും ആയിരക്കണക്കിന് കൈവശക്കാർക്ക് ഇന്നും പട്ടയം കിട്ടാക്കനിയാണ്. ഡിജിറ്റൽ സർവേയുടെ പേരിൽ ആധികാരിക രേഖ കൈവശം ഇല്ലാത്ത കൃഷിക്കാരുടെ ഭൂമി സർക്കാർ വകയെന്ന് രേഖപ്പെടുത്തുകയാണ്. സിഎച്ച്ആറിന്റെ പേരിലും കർഷകരെ ദ്രോഹിക്കുന്ന നടപടികൾ പരിസ്ഥിതിവാദികൾ നടത്തുന്നു. 
    ഏലക്ക കച്ചവടത്തിലെ പകൽ കൊള്ള അവസാനിപ്പിക്കുക, -വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കുക, പുതിയ റോഡുകൾ പണി പൂർത്തീകരിച്ചെങ്കിലും ബസ് റൂട്ടുകൾ ആരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുക, മുല്ലക്കാനം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, വിനോദസഞ്ചാര പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുക, വനം, വൈദ്യുതി റവന്യു വകുപ്പുകളുടെ കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എം എം ലോറൻസ് ന​ഗറില്‍(കെ എന്‍ തങ്കപ്പൻ സ്‍മാരക ഹാള്‍) നടന്ന പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചയ്‍ക്ക് ജില്ലാ സെക്രട്ടറി സി വി വര്‍​ഗീസും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്‍ക്ക് ഏരിയ സെക്രട്ടറി എം എന്‍ ഹരിക്കുട്ടനും മറുപടി പറഞ്ഞു. എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റം​ഗം വി എന്‍ മോഹനൻ എന്നിവര്‍ സംസാരിച്ചു. പി എ വിജയൻ നന്ദി പറഞ്ഞു.  Read on deshabhimani.com

Related News