ചെണ്ടു മല്ലി പൂക്കൾ

കൊന്നത്തടി ഹരിതം കൃഷിക്കൂട്ടം കൃഷിചെയ്ത പൂപ്പാടത്തെ വിളവെടുപ്പ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യാ റെനീഷ് 
ഉദ്ഘാടനംചെയ്യുന്നു


 അടിമാലി കൊന്നത്തടിയിലെ ഹരിതം കൃഷികൂട്ടത്തിന് ഇത്തവണത്തെ ഓണം സമൃദ്ധമാകും. ചെണ്ടുമല്ലി പൂക്കളുടെ പൊൻവസന്തം ഒരുക്കിയിരിക്കുകയാണ്‌ കൊന്നത്തടി പഞ്ചായത്തിലെ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഹരിതം കൃഷിക്കൂട്ടം. ഏഴ് അംഗങ്ങളടങ്ങുന്ന സംഘം 75,000 രൂപ മുതൽ മുടക്കിൽ രണ്ടര ഏക്കർ സ്ഥലത്താണ് ഒന്നര മാസംമുമ്പ് കൃഷിയിറക്കിയത്. ഹൈബ്രിഡ് തൈകളാണ് നട്ടത്.  വിളവെടുപ്പ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യാ റെനീഷ് ഉദ്ഘാടനംചെയ്‌തു. കിലോയ്ക്ക് 40 രൂപ നിരക്കിൽ വാങ്ങുന്നതിനായി പൂ വ്യാപാരികൾ സമീപിച്ചതായി രമ്യാ റെനീഷ് പറഞ്ഞു. വൈസ് പ്രസിഡന്റ്‌ സാലി കുര്യൻ, ടി പി മൽക്ക, സി കെ ജയൻ, കൃഷി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News