കുരുക്കരുത് അഞ്ചുനാടിനെ



മറയൂർ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരട് പശ്ചിമഘട്ടസംരക്ഷണത്തിന്റെ മറവിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ജനങ്ങൾ ആശങ്കയിലായി. 400  വർഷത്തെ കുടിയേറ്റ പാരമ്പര്യമുള്ള അഞ്ചുനാട് എന്നറിയപ്പെടുന്ന മറയൂർ കാന്തല്ലൂർ മേഖലയിൽ ജനവാസംതന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇടുക്കി എംപിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വരുത്തിവച്ചത്.  ആനമല ടൈഗർ റിസർവ്, ചിന്നാർ വന്യജീവി സങ്കേതം, പാമ്പാടുംചോല നാഷണൽ പാർക്ക്, ഇരവികുളം നാഷണൽ പാർക്ക് എന്നീ വനമേഖലകളാൽ ചുറ്റപ്പെട പ്രദേശമാണ് മറയൂർ– കാന്തല്ലൂർ പ്രദേശം. പാരമ്പര്യ കൃഷിയെ ആശ്രയിച്ച് കഴിഞ്ഞവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. വന്യജീവികൾ കാട്ടിലെന്ന പോലെയാണ് പകൽ സമയങ്ങളിൽ കൃഷിയിടങ്ങളിൽ ചുറ്റിത്തിരിയുന്നതും കൃഷി നശിപ്പിക്കുന്നതും.   ഹെക്ടർ കണക്കിന് കൃഷിയുണ്ടായിരുന്ന കാന്തല്ലൂരിൽ തികച്ച് അൻപത് ഏക്കറിൽ പോലും ഇല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. ഏക ആശ്രയം വിനോദ സഞ്ചാരം മാത്രമാണ്. കോട്ടേജുകളും, ടൂറിസ്റ്റ് ഹോമുകളും സജീവമായതോടെയാണ് ജീപ്പ് സഫാരി, ചെറുകിട വ്യാപാരം എന്നിവയിലൂടെ പിടിച്ചു നിൽക്കുന്നത്. കർഷകർക്ക് വൈവിധ്യങ്ങളായ കാർഷിക ഉൽപ്പന്നങ്ങൾ മോഹ വിലയ്ക്ക് വിൽക്കാനും സാധിക്കുന്നു. Read on deshabhimani.com

Related News