കുളമ്പുരോഗ പ്രതിരോധത്തിന് തുടക്കമായി



ഇടുക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതി തുടങ്ങി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുന്നത്.  കുളമ്പ് രോഗ പ്രതിരോധം അഞ്ചാംഘട്ടത്തിന്റെയും ചർമമുഴ പ്രതിരോധ കുത്തിവയ്പ് രണ്ടാംഘട്ടത്തിന്റെയും  ജില്ലാതല പരിപാടി കോടിക്കുളം, ഓലിക്കൽ ഡയറി ഫാമിൽ നടന്നു. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർക്ക് വാക്‌സിനേഷൻ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. കോടിക്കുളം പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഷേർലി ആന്റണി അധ്യക്ഷയായി. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ആർ മിനി പദ്ധതി വിശദീകരിച്ചു.  ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ , വികസന  സ്ഥിരംസമിതി അധ്യക്ഷ ബിന്ദു പ്രസന്നൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡാനിമോൾ വർഗീസ്, പഞ്ചായത്തംഗം  ഫ്രാൻസിസ് സ്‌ക്കറിയ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷീബ സെബാസ്റ്റ്യൻ, ചീഫ് വെറ്ററിനറി ഓഫീസർ  ഡോ. സീമ ജെയിംസ്, എഡിസിപി ജില്ലാ കോ-–ഓർഡിനേറ്റർ ചുമതലയുള്ള  ഡോ. ജസ്റ്റിൻ ജേക്കബ് അധികാരം,അസി. പ്രോജക്ട് ഓഫീസർ ഡോ. അനീറ്റ ജോർജ്,  ക്ഷീര കർഷകർ, ക്ഷീരസംഘം പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News