വാഗമണ്ണിൽ ടേക്ക് എ ബ്രേക്ക് നിർമാണം തുടങ്ങി



 ഏലപ്പാറ  വിനോദസഞ്ചാരികൾക്ക് ഓണസമ്മാനമായി വാഗമണ്ണിലെ മൊട്ടകുന്നിൽ രണ്ടുകോടി രൂപയുടെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ടേക്ക് എ ബ്രേക്ക്പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. 30 മുറികൾ ഉള്ള ശുചിമുറിയും ഇതിനോട് അനുബന്ധിച്ച് വിപുലമായി രീതിയിലുള്ള കോഫിഷോപ്പും ആണ് ഒരുങ്ങുന്നത്.  വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിനെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസനത്തിന്റെപാതയിൽ എത്തിക്കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ടുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ വാഗമണ്ണിൽ നടത്തുന്നത്. വാഗമൺ മൊട്ടക്കുന്നിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി 30 മുറികളുള്ള കംഫർട്ട് സ്റ്റേഷനും വലിയ കോഫി ഷോപ്പും ഫീഡിങ് റൂം ഉൾപ്പെടെയാണ് നിർമിക്കുന്നത്. ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി അധ്യക്ഷയായി. ഡിടിപിസി സെക്രട്ടറി ജിതീഷ്, സൂര്യ സാറ, നിശാന്ത് വിചന്ദ്രൻ, എൻ എം കുശൻ, ആർ രവികുമാർ, സിനി വിനോദ്, കെടിഡിഎസ് പ്രസിഡന്റ് വി സജീവ്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News