ശാന്തൻപാറ ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം

സിപിഐ എം ശാന്തൻപാറ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ടി ജെ ഷെെൻ നഗറിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ശാന്തൻപാറ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ഈറ്റില്ലമായ ശാന്തൻപാറയിൽ കരുത്തുറ്റ ബഹുജന സംഘടനയായ സിപിഐ എമ്മിന്റെ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനം ടി ജെ ഷൈൻ നഗറിൽ(പഞ്ചായത്ത്  മ്യൂണിറ്റി ഹാൾ) പാർടിയുടെ മുതിർന്ന നേതാവ്  എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം വി വി ഷാജി താൽകാലിക അധ്യക്ഷനായി. ശാന്തൻപാറ ടൗണിൽ ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത്  വി വി ഷാജി പതാക ഉയർത്തി. പ്രതിനിധികളും നേതാക്കളും മുതിർന്ന പ്രവർത്തകരും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മറ്റിയംഗം എൻ ആർ ജയൻ സ്വാഗതം പറഞ്ഞു. ആദ്യകാല പാർടി പ്രവർത്തകരെയും നേതാക്കളേയും രക്തസാക്ഷി കുടുംബാഗങ്ങളേയും സമ്മേളനത്തിൽ ആദരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ വി എക്സ് ആൻബിൻ രക്തസാക്ഷി പ്രമേയവും കെ കെ സജികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി വി ഷാജി, ശശികല മുരുകേശൻ, ജിമ്മി ജോർജ്  എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. മിനിട്സ്– ബീന സന്തോഷ്(കൺവീനർ) തോമസ് വർഗീസ്, ടി എൻ ഉണികൃഷ്ണൻ. പ്രമേയം– ലിജുവർഗീസ്(കൺവീനർ), ജിഷാ ദിലീപ്, എസ് വേൽസാമി, അരുൺ അശോകൻ, സഞ്ജീവ് സഹദേവൻ. ക്രഡൻഷ്യൽ–തിലോത്തമ സോമൻ(കൺവീനർ), പി എസ് അനീഷ്, പി എസ് ബിനീഷ്, രഞ്ജിത്ത് കുമാർ, രശ്മി ധനരാജ്, പി എ ജോണി എന്നിവരടങ്ങിയ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച ആരംഭിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എസ് രാജൻ, വി എൻ മോഹനൻ, കെ വി ശശി, ആർ തിലകൻ, ഷൈലജ സുരേന്ദ്രൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, സുമ സുരേന്ദ്രൻ ഏരിയ കമ്മിറ്റിയംഗം സേനാപതി ശശി തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നു. ഞായറാഴ്ചയും റിപ്പോർട്ടിന്മേലുള്ള ചർച്ച തുടരും. അഭിവാദ്യ പ്രസംഗങ്ങളും ഉണ്ടാവും.        Read on deshabhimani.com

Related News