തെലങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ അപകടത്തില്‍പ്പെട്ടു
വണ്ടിപ്പെരിയാർ തെലങ്കാന സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാര്‍ കൊട്ടാരക്കര ദിണ്ഡിഗല്‍ ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടു. ഞായര്‍ ഉച്ചയോടെ വണ്ടിപ്പെരിയാർ 63-ാം മൈൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ കാര്‍ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറുകയറി റോഡില്‍ തലകീഴായി മറിഞ്ഞു. തീര്‍ഥാടകര്‍ക്ക് പരിക്കുകളില്ല. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വണ്ടിപ്പെരിയാർ പൊലീസും മോട്ടോർ വാഹന വകുപ്പും മേൽ നടപടികളെടുത്തു. തെലങ്കാനയിൽനിന്നും രണ്ടുദിവസം മുമ്പാണ് സംഘം ശബരിമലയിലേക്ക് പുറപ്പെട്ടത്. മറ്റൊരു വാഹനത്തിൽ ഇവര്‍ യാത്ര തുടര്‍ന്നു. Read on deshabhimani.com