തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം തുടരുന്നു



    മറയൂർ മറയൂരിന് സമീപത്തുള്ള കോഫി സ്റ്റോർ ചട്ടമൂന്നാർ മേഖലകളിൽ കടുവയുടെ ആക്രമണം തുടരുന്നു. ചട്ടമൂന്നാർ ടോപ് ഡിവിഷനിൽ താമസിക്കും ഗണേശന്റെ കറവപശുവിനെയാണ്‌ കടുവയുടെ ആക്രമണത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട്‌ അഞ്ചോടെയായിരുന്നു സംഭവം. മേയാൻ വിട്ട സ്ഥലത്തിന് സമീപം തന്നെയായിരുന്നു ആക്രമണം.   കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പതിനൊന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. ഇതോടെ കന്നുകാലിവളർത്തലിലൂടെ വരുമാനം കണ്ടെത്തിരുന്ന തോട്ടം തൊഴിലാളികൾ ദുരിതത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ മായകൃഷ്ണൻ, നാഗരാജ്, പഴനി സ്വാമി എന്നിവരുടെ പശുക്കളാണ്‌ ചത്തത്.   തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ലയങ്ങൾക്ക് സമീപത്ത് മേയാൻ വിട്ട പശുക്കളെ വരെ കടുവ കൊന്നിട്ടുള്ളതിനാൽ വൈകീട്ടായാൽ പുറത്തിറങ്ങാൻ തൊഴിലാളികൾ ഭയക്കുന്നു. ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം.     Read on deshabhimani.com

Related News