കോടതികളിലേക്ക് ജീവനക്കാരുടെ മാർച്ച്



 തൊടുപുഴ കോടതികളിലെ പ്രോസസ്സ് സർവർമാരുടെ തസ്‌തികകൾ വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതിയുടെ നീക്കത്തിനെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കുമുമ്പിൽ പ്രകടനം നടത്തി.കോടതിയിലെ ആകെ ജീവനക്കാരിൽ 50 ശതമാനത്തോളം വരുന്ന ഗ്രൂപ്പ്-ഡി ജീവനക്കാരുടെ പരിമിതമായ സ്ഥാനക്കയറ്റ തസ്‌തികയാണ് ഇല്ലാതാകുന്നത്. കോടതികൾക്ക് മുന്നിൽ പ്രകടനം നടത്താൻ നിശ്ചയിച്ചത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം അവകാശ സമരങ്ങളോടുള്ള നിഷേധ നിലപാടാണെന്ന് എൻജിഒ യൂണിയൻ നേതാക്കൾ പറഞ്ഞു. ഇടുക്കി കോടതി സമുച്ചയത്തിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങൾ പി എസ് അജിത, അനീഷ് ജോർജ് എന്നിവർ സംസാരിച്ചു. മുട്ടം കോടതി സമുച്ചയത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എസ് ഷിബുമോൻ, പി എം മുഹമ്മദ്‌ ജലീൽ, എം എം റംസിന എന്നിവർ സംസാരിച്ചു.  അടിമാലി കോടതിക്കുമുന്നിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ബി എൻ ബിജിമോൾ എന്നിവർ സംസാരിച്ചു.  നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്നിൽ ജില്ലാ കമ്മിറ്റിയംഗം എം മിബി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് ബിജു സംസാരിച്ചു. Read on deshabhimani.com

Related News