മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ഇന്ന്
മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തിലെ നവീകരിച്ച ഇക്കോ ടൂറിസം സെന്ററും മൂന്നാർ ആർആർടി കെട്ടിടവും മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. വെള്ളി രാവിലെ 9.30ന് ഇരവികുളം ദേശീയോദ്യാനത്തിൽ നടക്കുന്ന യോഗത്തിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. പാമ്പാടുംചോല ദേശീയോദ്യാനത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 320 ഹെക്ടർ സ്ഥലത്ത് അധിനിവേശ വൈദേശിക സസ്യങ്ങളെ നിർമാർജനം ചെയ്ത് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. Read on deshabhimani.com