ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി



 ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല പ്രത്യേക പാൽ പരിശോധനയ്ക്കായി ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണ നിയന്ത്രണ ഓഫീസിലാണ്‌ പരിശോധനാ കേന്ദ്രം. തൊടുപുഴ തഹസിൽദാർ എ എസ് ബിജിമോൾ ഉദ്‌ഘാടനം ചെയ്‌തു. വെള്ളി രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട് ആറ്‌ വരെയും ശനി രാവിലെ ഒമ്പത്‌ മുതൽ പകൽ 12 വരെയും ഓണക്കാല പ്രത്യേക പാൽ പരിശോധന ലാബ് പ്രവർത്തിക്കും. ഗുണമേന്മ കുറഞ്ഞ പാൽ സാമ്പിൾ സംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി അധികാരികൾക്ക്‌ കൈമാറും. പാൽ ഉപഭോക്താക്കൾ, ഉൽപ്പാദകർ, ക്ഷീരസഹകരണ സംഘം, പാൽ വിതരണക്കാർ എന്നിവർക്ക്‌ പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം. പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലീ ലിറ്റർ പാൽ കൊണ്ടുവരണം. Read on deshabhimani.com

Related News