ന്യൂലുക്കിൽ താലൂക്ക്‌ ആശുപത്രി

നിർമാണം പൂർത്തിയായ താലൂക്ക് ആശുപത്രിയുടെ പുതിയ മന്ദിരം


  അടിമാലി  മലയോരജനതയുടെ ആരോഗ്യ–ചികിത്സ സൗകര്യങ്ങൾക്ക് കരുത്തുപകർന്ന് താലൂക്ക്‌ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ കെട്ടിടമൊരുക്കിയത്‌. അഡ്വ. എ രാജ എംഎൽഎ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി അനുവദിപ്പിച്ച 12.42 കോടിരൂപ മുടക്കിയാണ് പുതിയ മന്ദിരം യാഥാർഥ്യമാക്കിയത്. ഹൈറ്റ്സ് കമ്പനിക്കായിരുന്നു നിർമാണ ചുമതല. മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്‌. ജില്ലയിൽ കൂടുതൽ രോഗികൾ ചികിത്സതേടിയെത്തുന്ന സർക്കാർ ആശുപത്രിയാണ്. 1000 ലധികം രോഗികളാണ് ദിവസേന ചികിത്സതേടിയെത്തുന്നത്. അപകട അത്യാഹിതങ്ങളിൽ പ്രാഥമിക ചികിത്സയ്ക്കായി ആശ്രയിക്കുന്നതും താലൂക്ക് ആശുപത്രിയെയാണ്. എൽഡിഎഫ് സർക്കാർ വന്നതിനുശേഷമാണ് ആശുപത്രിയുടെ വികസനത്തിന് വേഗംകൂടിയത്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 87 ആദിവാസി കുടികളിലെയും തോട്ടംമേഖലയിലെയുമുൾപ്പെടെ ആയിരക്കണക്കിനാളുകളുടെ ആശ്രയമാണ്‌ അടിമാലി താലൂക്ക്‌ ആശുപത്രി.  സൗകര്യങ്ങളേറെ മൂന്നുനിലകളുള്ള പുതിയ മന്ദിരത്തിന്റെ അടിയിലെ നിലയിൽ കാത്ത് ലാബിനുള്ള മുറി, ഐസിസിയു, എക്സ്‌റേ യൂണിറ്റ്‌ എന്നിവയാണ്‌. ഒന്നും രണ്ടും നിലകളിൽ ഒപി വിഭാഗവും പ്രവർത്തിക്കും. ആധുനിക ബ്ലഡ് ബാങ്ക് യൂണിറ്റും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്‌. അത്യാഹിത വിഭാഗം, ഒർത്തോവിഭാഗം, ഫാർമസി, ലാബ്, സ്ത്രീകളുടെ വാർഡ്‌ എന്നിവയും പുതിയ മന്ദിരത്തിൽ പ്രവർത്തിക്കും. ആധുനിക സൗകര്യങ്ങളുള്ള  ഒബ്സർവേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 24 മണിക്കൂറും അത്യാഹിത ഡോക്ടറുടെ സേവനവും ലഭ്യമാണ്. ഒരു എൻആർഎഎച്ച്‌എം ഡോക്ടർ ഉൾപ്പടെ 18 ഡോക്ടർമാർ ആശുപത്രിയിലുണ്ട്‌. ആശുപത്രി വികസന സമിതി നിയമിച്ച മൂന്ന്‌ സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 32 നഴ്സുമാരുടെ സേവനവും ലഭിക്കും. കൂടാതെ ലാബ്, എക്സ്‌റേ, ഇസിജി ടെക്നീഷ്യൻമാർ, ഒൻപത്‌ ഫാർമസിസ്റ്റുകൾ ഉൾപ്പടെ 23 പാരാമെഡിക്കൽ ജീവനക്കാരും ജോലി ചെയ്യുന്നു. സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് താലൂക്ക് ആശുപത്രി ‘ന്യൂലുക്കിൽ’ എത്തുന്നത്‌.  എൽഡിഎഫ്‌ 
സർക്കാരുകൾ 
കൈപിടിച്ചു 1962ൽ റൂറൽ ഡിസ്പെൻസറിയായാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്‌. അക്കാലത്ത് മൂന്ന് മുറികളും രണ്ട് ഡോകടർമാരും ഏതാനും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. 1980ൽ എൽഡിഎഫ് സർക്കാർ 60 കിടക്കകളോടെ സാമൂഹ്യ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി. പിന്നീട് 2000ലെ ഇടത് സർക്കാർ ആശുപത്രിയെ ഫസ്റ്റ് റഫറൽ യൂണിറ്റ് നിലവാരത്തിലേയ്ക്ക് കൊണ്ടുവന്നു. 2008ൽ താലൂക്ക് ആശുപത്രിയാക്കി ഉയർത്തി. 100 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ക്വാർട്ടേഴ്സ് നിർമാണത്തിനായി അഞ്ച്‌ കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  പുതിയ കെട്ടിട നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അഡ്വ. എ രാജ എംഎൽഎ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയിരുന്നു. എം എം മണി എംഎൽഎ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവരുടെ ഇടപെടലുകൾ ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് വേഗംകൂട്ടി. Read on deshabhimani.com

Related News