മൂന്നാർ ഏരിയ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി എന്നിവരിൽനിന്ന്‌ 
അഡ്വ. എ രാജ എംഎൽഎ ദീപശിഖ ഏറ്റുവാങ്ങുന്നു


  മൂന്നാർ  സിപിഐ എം മൂന്നാർ ഏരിയ സമ്മേളത്തിന് വെള്ളിയാഴ്ച തുടക്കമാകും. വിവിധ ജാഥകൾ പകൽ 12ന് മൂന്നാറിലെ പൊതുസമ്മേളന നഗറിൽ സംഗമിക്കും. സംഘാടക സമിതി ചെയർമാൻ എം ലക്ഷ്മണൻ പതാക ഉയർത്തും. രണ്ടിന് സീതാറാം യെച്ചൂരി നഗറിൽ(ഹൈ ആൾട്ടിറ്റ്യൂഡ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ  ഉദ്ഘാടനം ചെയ്യും. ദീപശിഖ റാലി കൊട്ടാക്കൊമ്പൂരിലെ അഭിമന്യുവിന്റെ സ്‌മൃതിമണ്ഡപത്തിൽ അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി എന്നിവരിൽനിന്ന്‌ ഏറ്റുവാങ്ങിയ ദീപശിഖ ജാഥ ക്യാപ്റ്റൻ ആർ സുരേന്ദ്രന് കൈമാറി. ഡിവൈഎഫ്ഐ മൂന്നാർ ബ്ലോക്ക് സെക്രട്ടറി കെ വി സമ്പത്ത്, സിപിഐ എം വട്ടവട ലോക്കൽ സെക്രട്ടറി എ ലോറൻസ്, ബ്ലോക്ക് സെക്രട്ടറി എസ് മണികണ്ഠൻ, ഹരിസുധൻ, ഷജിൻ ആന്റണി എന്നിവർ സംസാരിച്ചു. റാലി വെള്ളി പകൽ 11ന് സമ്മേളനനഗരിയിലെത്തും. എ രാജേന്ദ്രൻ ക്യാപ്റ്റനായ പതാക ജാഥ ഹസ്സൻ റാവുത്തർ, പാപ്പമ്മാൾ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്യും. എസ് സുന്ദരമാണിക്യത്തിന്റെ ഭവനത്തിൽനിന്ന്‌ ആരംഭിക്കുന്ന വി മാരിയപ്പൻ ക്യാപ്റ്റനായ കൊടിമര ജാഥ മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ ഉദ്ഘാടനം ചെയ്യും. വി ഒ ഷാജി ക്യാപ്റ്റനായ കപ്പിയും കയറും ജാഥ എം വി ശശികുമാറിന്റെ ഭവനത്തിൽനിന്ന് ആരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും.       Read on deshabhimani.com

Related News