ആഹാ അർമാദം... ആഘോഷ പ്രകമ്പനം...

പ്രചാരണത്തിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഇരിപ്പിടത്തിൽ വിദ്യാർഥികൾ തെരഞ്ഞെടുപ്പ്‌ ചർച്ചയിൽ


 ഇടുക്കി ‘ആഹാ അർമാദം, ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം’, ആവേശം സിനിമയിലെ ഗാനംപോലെ തെരഞ്ഞെടുപ്പാവേശക്കൊടുമുടിയിലാണ്‌ ജില്ലയിലെ കോളേജുകൾ. ക്യാമ്പസുകളിൽ സർഗവസന്തം വിരിയിക്കാൻ കോളേജ്‌ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ വിദ്യാർഥികളൊരുങ്ങിക്കഴിഞ്ഞു. കട്ടപ്പന ഗവ. കോളേജിലും തെരഞ്ഞെടുപ്പാരവം കൊടുമുടിമുകളിൽ. ഓരോ വിദ്യാർഥിയെയും നേരിൽകണ്ട്‌ വിദ്യാർഥികളുടെ നാനാവിധമായ ആവശ്യങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ്‌ അവയൊക്കെയും നിറവേറ്റി തരുമെന്ന്‌ നെഞ്ചിൽ കൈതൊട്ട്‌ ഉറപ്പുപറഞ്ഞ്‌ ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള ‘വോട്ടോട്ട’ത്തിലാണ്‌ വിവിധ വിദ്യാർഥി പ്രസ്ഥാനങ്ങൾ. പരമ്പരാഗതമായ ചുവരെഴുത്തും ബാനറെഴുത്തുമൊക്കെയുണ്ടെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ പ്രചാരണത്തിനും വന്നുതുടങ്ങി. Read on deshabhimani.com

Related News