തൊടുപുഴയിൽ ബിജെപിയിലെ ഭിന്നത പരസ്യമായി



തൊടുപുഴ തൊടുപുഴ നഗരസഭ കൗൺസിലിലെ ബിജെപി അംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായി. കാഞ്ഞിരമറ്റം ബൈപാസിനെയും മാർക്കറ്റ് റോഡിനെയും ബന്ധിപ്പിച്ച് നിർമിക്കാൻ ലക്ഷ്യമിട്ട ലിങ്ക് റോഡിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ബിജെപി കൗൺസിലർമാർ തമ്മിലുള്ള തര്‍ക്കം കൗൺസിൽ യോഗത്തിൽ പരസ്യമായി.  തന്റെ വാർഡിൽ ഉൾപ്പെടുന്ന നിർദിഷ്‌ട റോഡിന്‌ സ്‌ഥലം ഏറ്റെടുക്കാൻ 80ലക്ഷം രൂപ അനുവദിക്കണമെന്ന് സ്ഥിരംസമിതി അധ്യക്ഷനായ ബിജെപി അംഗം പി ജി രാജശേഖരൻ കഴിഞ്ഞദിവസം നടന്ന കൗൺസിലിൽ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര ധനകാര്യ കമീഷൻ അനുവദിച്ചിരിക്കുന്ന 72ലക്ഷം രൂപ മാറ്റണമെന്നും ശഠിച്ചു. ലിങ്ക് റോഡിനായി ഫണ്ട് വകമാറ്റാൻ പാടില്ലെന്ന നിലപാടുമായി ബിജെപിയിലെ ഭൂരിപക്ഷം കൗൺസിലർമാരും രംഗത്തെത്തി.  എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ ഒരു പക്ഷവും ചേര്‍ന്നില്ല. ഇതോടെ തന്റെ നിർദേശം സ്വന്തം പാർടിക്കാർ തന്നെ എതിർക്കുന്നതിലെ പ്രതിഷേധം അറിയിച്ച് രാജശേഖരൻ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. തുർന്ന് ധനകാര്യ കമീഷൻ അനുവദിച്ചിട്ടുള്ള തുകയിൽനിന്ന് നഗരസഭയിലെ 35 വാർഡുകളിലേക്കും രണ്ടുലക്ഷം രൂപ വീതം നൽകാൻ കൗൺസിൽ തീരുമാനിച്ചു. Read on deshabhimani.com

Related News