ആനുകൂല്യങ്ങള്‍ കുടിശ്ശിക: 
തൊഴിലാളികള്‍ പ്രതിഷേധിച്ചു



ഏലപ്പാറ  വാഗമൺ ടീ ഗാർഡൻ ടീ എസ്റ്റേറ്റ് തൊഴിലാളികളുടെ അവകാശ ആനൂകുല്യങ്ങൾ നിഷേധിക്കുന്ന തോട്ടം ഉടമയുടെ നിലാപാടിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സമരം നടത്തി. മാസങ്ങളായി തോട്ടത്തിൽ ശമ്പളം മുടങ്ങി തൊഴിലാളികൾ ദുരിതജീവിതം നയിക്കുകയാണ്. നല്‍കേണ്ട ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി കുടിശ്ശികയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കാൻ തിരുമാനിച്ചത്. തോട്ടം ഉടമ നിയമവിരുദ്ധമായി മുറിച്ചുവിറ്റ ഭൂമിയിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയെത്തി കൊടിനാട്ടി. എച്ച്ഇഇഎ(സിഐടിയു) ജനറൽ സെക്രട്ടറി കെ ടി ബിനു ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം നിശാന്ത് വി ചന്ദ്രൻ, സിഐടിയു ഏരിയ സെക്രട്ടറി സി സിൽവസ്റ്റർ, നേതാക്കളായ എൻ എം കുശൻ, വി സജിവ്കുമാർ, റെജി സൈമൺ, എ വാവച്ചൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News