തകർക്കാൻ അനുവദിക്കില്ല നാടിന്റെ സമ്പത്തിനെ

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹകരണ സംരക്ഷണ കൂട്ടായ്മ്മ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു


തൊടുപുഴ  സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ തൊടുപുഴ നഗരസഭ മൈതാനിയിൽ സഹകരണ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. 
    2.5 ലക്ഷം കോടി രൂപ മൂലധന നിക്ഷേപമുള്ള സഹകരണപ്രസ്ഥാനത്തെ തകർത്ത്‌  സമ്പത്ത് കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന്‌ നേതാക്കൾ പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ ആർ തിലകൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, ട്രഷറർ കെ വി ശശി, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് വി വി മത്തായി, തൊടുപുഴ വെസ്‌റ്റ്‌ ഏരിയ സെക്രട്ടറി ടി ആർ സോമൻ, മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ, നേതാക്കളായ ടി ബി സുബൈർ, കെ എം ബാബു, എം ആർ സഹജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News