‘ സെൻട്രലി’ന്റെ ചിത്രങ്ങൾ പറയും ഇടുക്കിയുടെ ചരിത്രം
ചെറുതോണി ജില്ലാതല ശിശുദിനാഘോഷ പരിപാടികളോടനുബന്ധിച്ച് കാഴ്‌ചവസന്തമൊരുക്കി ഫോട്ടോ പ്രദർശനം. വാഴത്തോപ്പ് സ്വദേശി എൻ എൻ രാജപ്പൻ തുടങ്ങിയ സെൻട്രൽ സ്റ്റുഡിയോയുടെ ശേഖരത്തിലുള്ള ചിത്രങ്ങളാണ് ചെറുതോണി ടൗൺ ഹാളിൽ പ്രദർശിപ്പിച്ചത്. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചിത്രങ്ങളും പ്രകൃതിമനോഹര കാഴ്‌ചകളുമൊക്കെ പ്രദർശനത്തിൽ ഇടംപിടിച്ചു. ഇടുക്കി പദ്ധതിയുടെ നിർമാണഘട്ടങ്ങളിൽ ചിത്രം പകർത്താനായി വൈദ്യുതിവകുപ്പ് നിയോഗിച്ചത് രാജപ്പനെയാണ്. അന്ന് പകർത്തിയ അപൂർവ ചിത്രങ്ങളുൾപ്പെടെ പ്രദർശനത്തിനെത്തിച്ചിരുന്നു. രാജപ്പന്റെ മകൻ സുനിൽ സെൻട്രൽ പകർത്തിയ ചിത്രങ്ങളും ഉൾപ്പെടുത്തി. തിരക്കൊഴിഞ്ഞ ശബരിമല ക്ഷേത്രം, ഉത്സവാന്തരീക്ഷത്തിലുള്ള മംഗളാദേവി ക്ഷേത്രം, ജില്ലയിൽ സമീപകാലത്തുണ്ടായ പെട്ടിമുടി, മൂന്നാർ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ, പ്രളയകാലത്തെ ദൃശ്യങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. ഇടുക്കിയുടെ ഭൂതകാല സ്‌മൃതികളും ചരിത്രവും ഓർമിക്കുന്നതിന് ചിത്രപ്രദർശനം പ്രയോജനകരമായെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു.ശിശുദിനാഘോഷ പരിപാടികളോടനുബന്ധിച്ച് കാഴ്‌ചവസന്തമൊരുക്കി ഫോട്ടോ പ്രദർശനം. Read on deshabhimani.com