വീട്ടമ്മയുടെ സ്വർണ മോതിരം 
ഡിവൈഎഫ്ഐയുടെ സ്നേഹവീടിന്



അടിമാലി  വയനാട് ദുരന്തത്തിൽ സർവസ്വവും നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീടിന് പണം കണ്ടെത്താൻ സ്വർണ മോതിരം ഊരി നൽകി വീട്ടമ്മ. ചാറ്റുപാറ വാളകത്താനിൽ ജോസിന്റെ ഭാര്യ ശാന്തമ്മയാണ് തന്റെ സ്വർണമോതിരം സംഭാവനയായി നൽകിയത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രിശേഖരിക്കുന്നതിനായി ചാറ്റുപാറയിൽ എത്തിയപ്പോഴാണ് ശാന്തമ്മ ഇക്കാര്യം പ്രവർത്തകരോട് പറഞ്ഞത്. ചാറ്റുപാറ ഗ്യാസ് പടിയിൽ ചായക്കട നടത്തുകയാണ് ജോസും ശാന്തമ്മയും. ഇവിടെനിന്നും കിട്ടുന്ന ചെറിയ വരുമാനമാണ് ഇവരുടെ ജീവിതമാർഗം. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് മോതിരം ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി സി എസ് സുദീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം പ്രതീഷ് ജോൺ, ജോമോൻ ജോയി, കെ എ ഹാരിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി സഹായവും  കരിമണ്ണൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ന്യൂസിലാൻഡിൽ ജോലിയുള്ള കരിമണ്ണൂർ സ്വദേശി സംഭാവന അയച്ചു. ന്യൂസിലാൻഡിൽ നഴ്‌സായ  കരിമണ്ണൂർ തേക്കിൻകൂട്ടം നൈനുകുന്നേൽ ജമാലാണ്‌ 66,745രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ അയച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളം നൽകി മറയൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രസൻലാൽ. എൻജിഒ യൂണിയൻ അംഗമായ ഇദ്ദേഹം 2018ലെ പ്രളയകാലത്തും കോവിഡ് കാലത്തും ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കിയിരുന്നു.  കട്ടപ്പന നാലുമുക്ക് നസ്രത്ത്‌വാലി ഹോളിഫാമിലി പള്ളി വികാരി ഫാ. ജോസഫ് കൊള്ളിക്കുളവിൽ ഒരുമാസത്തെ വേതനമായ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് നല്‍കി. എം എം മണി എംഎൽഎ ഏറ്റുവാങ്ങി. സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, ജോയി ജോർജ്, പഞ്ചായത്തംഗം ആനന്ദ് സുനിൽകുമാർ, റെജി വാഴച്ചാലിൽ, എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News