കാർഷിക ജനസേവ കേന്ദ്രം തുറന്നു
ചെറുതോണി കഞ്ഞിക്കുഴി സഹകരണബാങ്ക് കാർഷിക സേവാകേന്ദ്രം, ഗോൾഡ് ലോൺ കൗണ്ടർ, ജനസേവാകേന്ദ്രം എന്നിവ തുറന്നു. പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ലിസ്സി ജോസ് അധ്യക്ഷയായി. കാർഷിക സേവാകേന്ദ്രം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനും ജനസേവാകേന്ദ്രം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസും ഗോൾഡ് ലോൺ കൗണ്ടർ റോമിയോ സെബാസ്റ്റ്യനും ഉദ്ഘാടനംചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എപ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ മെമന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. യോഗത്തിൽ സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, വി കെ കമലാസനൻ, റോബി സെബാസ്റ്റ്യൻ, ബേബി ഐക്കര, എം എം പ്രദീപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com