ഉദ്ഘാടനം ചെയ്യാതെ 
ഡിസിസി പ്രസിഡന്റ്



  ചെറുതോണി കോൺഗ്രസ് മരിയാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ എംപിയും പരിവാരങ്ങളും വേദി കെെയടക്കി. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് സി പി മാത്യു നിർവഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. ക്യാമ്പ് ആരംഭിച്ച് ഏറെ സമയത്തിന്ശേഷം എത്തിയ ഡിസിസി പ്രസിഡന്റിനെ  മണ്ഡലം പ്രസിഡന്റും യോഗാധ്യക്ഷനുമായ ജോബി തയ്യിൽ ഉദ്ഘാടനത്തിനായി ക്ഷണിച്ചെങ്കിലും  ഉദ്ഘാടനം ചെയ്യാതെ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിട്ടുനിന്നു. എന്നാൽ, ഡിസിസി പ്രസിഡന്റിനെ ഗൗനിക്കാതെ ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ പ്രസംഗിക്കുകയും വിദ്യാർഥികളെയും മറ്റ് മികവ് പുലർത്തിയവരെയും ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു പരിപാടികൾ അവസാനിക്കുംവരെ വേദിയിലിരുന്നെങ്കിലും സംസാരിക്കാൻ കൂട്ടാക്കിയില്ല.    എംപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർടിയിൽ പിടിമുറുക്കുന്നതിലുള്ള അമർഷം പ്രകടിപ്പിച്ചതാണെന്നാണ് ഡിസിസി പ്രസിഡന്റിനോട് അടുപ്പമുള്ളവർ പറയുന്നത്. അതേസമയം ഡീൻ കുര്യാക്കോസ് എംപി സംസാരിക്കുകയും ചെയ്തതതോടെ ഭിന്നത മറനീക്കി.     കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം എല്ലാ മണ്ഡലം കമ്മിറ്റികളിലും ശിൽപ്പശാല നടന്നുവരികയാണ്. ഇവിടെയെല്ലാം ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടൽ തുടരുമെന്നുള്ളതിന്റെ തുടക്കമാണ് മരിയാപുരത്തേത്. ഡിസിസി പ്രസിഡന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാതെ ഡിസിസി ഓഫീസിൽ  കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ യോഗം ഉദ്ഘാടനം  ചെയ്തതും ചർച്ചയായി. ഡിസിസി പ്രസിഡന്റിനോട് ആലോചിക്കാതെ അടുപ്പക്കാരായ നേതാക്കളെ എ, ഐ വിഭാഗങ്ങൾ ജില്ലയിലുള്ള സംസ്ഥാന നേതാക്കളെ സ്വാധീനിച്ച് വെട്ടിനിരത്തുന്നതിലുള്ള അമർഷവുമുണ്ട്. കോൺഗ്രസ് ഐ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള ഹെെറേഞ്ചിലും  എ ഗ്രൂപ്പിന് ലോറേഞ്ചിലും പാർടിയുടെ നിയന്ത്രണമുണ്ട്. യുവാക്കളെ കൂട്ടുപിടിച്ച് എംപി പാർടിയിൽ സ്വന്തംനിലയിൽ പിടിമുറുക്കുന്നതും ഡിസിസി പ്രസിഡന്റിന് ക്ഷീണമായി. Read on deshabhimani.com

Related News