ഉടുമ്പൻചോലയിൽ 2 വീടുകൾ തകർന്നു



നെടുങ്കണ്ടം അഞ്ചുദിവസമായി പെയ്യുന്ന മഴയിലും, കാറ്റിലും ഉടുമ്പൻചോല താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 22 വീടുകൾ ഭാഗീകമായും തകർന്നു. 12 വീടുകളുടെ സംരക്ഷണ ഭിത്തികളും, ഒരു കന്നുകാലി തൊഴുത്തും  അപകടത്തിലായിട്ടുണ്ട്. കരുണാപുരം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിലായി .  500ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അപകടാവസ്ഥയിലായ മതിൽ വൻ ഭീഷണി ഉയർത്തുന്നതായി വില്ലേജ് അധികൃതർ റിപ്പോർട്ട് നൽകി.അടിയന്തര നടപടി സ്വീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. മേഖലയിൽ   മഴക്കൊപ്പം വീശുന്ന ശക്തമായ കാറ്റ് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. മരം കടപുഴകി വീഴാനും മരക്കൊമ്പുകൾ ഒടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാൽ  മേഖലയിലെ കൃഷിയിടങ്ങളിൽ ജോലികൾ നിർത്തിവച്ചു. രാമക്കൽമേട് ഇടത്തറമുക്കിൽ വീടിനുമുകളിലേക്ക് വൻമരം കടപുഴകി ഒരാൾക്ക് പരിക്കേറ്റു. വീട് പൂർണമായും തകർന്നു. ഇടത്തറമുക്ക് സ്വദേശി ഇസ്മയിലിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. ഇസ്മയിലും കുടുംബവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് വീടിന് സമീപത്തുനിന്ന പ്ലാവ് കടപുഴകി വീണത്.   മേൽക്കൂരയിലെ ഷീറ്റ്‌ വീണ്‌ ഇസ്മയിലിന്റെ ഭാര്യ അന്‍സലിന്റെ തലയ്‌ക്ക്‌   പരിക്കേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. Read on deshabhimani.com

Related News