കുടിയേറ്റ കർഷകരെ 
സംരക്ഷിക്കും: സി വി വർഗീസ്



 അടിമാലി എല്ലാ കാലത്തും കുടിയേറ്റ കർഷകരെ സംരക്ഷിക്കുന്ന നയമാണ് എൽഡിഎഫ് സർക്കാരുകൾ കൈക്കൊള്ളുന്നതെന്നും ഭൂനിയമ ഭേദഗതിയിലൂടെ കൂടുതൽ വ്യക്തമായെന്നും ജില്ലാ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ സിവി വർഗീസ് പറഞ്ഞു. ജനകീയ വിജയ സന്ദേശയാത്രയുടെ ഉദ്‌ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. എല്ലാവരുടേയും സഹകരണത്തോടെയാണ് ബില്ല് പാസാക്കിയത്. എന്നാൽ ഇവിടുത്തെ എംപി കർഷകർക്കെതിരായാണ് നിലപാട് എടുക്കുന്നത്, തെറ്റിദ്ധാരണയും പരത്തുന്നു. ജില്ലയിലുളളവർക്ക് പറ്റിയ അബദ്ധമാണ് ഡീൻ കുര്യാക്കോസിനെ തെരഞ്ഞെടുത്തത്. ഇത് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. ആറു പതിറ്റാണ്ടിലധികമായി ജില്ലയിലെ ജനങ്ങളുടെ തീരാ പ്രശ്നമായിരുന്ന ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായതിന്റെ ആവേശത്തിലാണ് ജാഥക്ക് തുടക്കം കുറിക്കുന്നത്. ജീവിതം കെട്ടി പടുക്കുന്നതിനായി കുടിയേറിയ പൂർവികരുടെ ചരിത്രത്തിനൊപ്പം കുടിയിറക്കിന്റെ ദുരന്തവും പേറിയ ചരിത്രമുള്ളവരാണ് ജില്ലയിലെ ജനങ്ങൾ. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ കാലവും സിപിഐ എം ഉണ്ടാകുമെന്നും വർഗീസ് പറഞ്ഞു. Read on deshabhimani.com

Related News