ഇടുക്കിയില്‍ 6 പേരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു



കട്ടപ്പന പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ ആറ് പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തൊടുപുഴ കരിമണ്ണൂർ നൈനുകുന്നേൽ താഹ, കാരിക്കോട് മുണ്ടയ്ക്കൽ ശിഹാബ്, ഇടുക്കി വാത്തിക്കുടി തുണ്ടിയിൽ പി എ നൗഷാദ് , പാറത്തോട് കരുവേലിൽ നൗഷാദ്, ദേവികുളം മന്നാംകണ്ടം പീടികയിൽ നവാസ്, പാമ്പാടുംപാറ മഠത്തിൽ ഷെഫീക്ക് എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്ത് ഇടുക്കി എൽഎ ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകിയത്. നഷ്ടപരിഹാരത്തുകയായ 5,40,00,219 രൂപയും 12 ശതമാനം പലിശയും നടപടിച്ചെലവും ഉൾപ്പെടെ ഏഴുദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ വിൽക്കുമെന്നും നോട്ടീസിൽ പറയുന്നു. Read on deshabhimani.com

Related News