അതിദാരിദ്ര്യലഘൂകരണം സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
പീരുമേട് 2024 അവസാനത്തോടെ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നവകേരള സദസ്സിന്റെ പീരുമേട് മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സർവമേഖയിലെയും അടിസ്ഥാനപരമായ പ്രശ്നങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിനാണ് നവകേരള സദസ്സ് പോലുള്ള ജനസമ്പർക്ക പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. പീരുമേട് മണ്ഡലതല നവകേരള സദസ്സ് ഡിസംബർ 12ന് പകൽ 11ന് വണ്ടിപെരിയാർ കമ്യൂണിറ്റി ഹാൾ സ്റ്റേഡിയത്തിൽ നടത്തും. സംഘാടക സമിതി ഭാരവാഹികൾ: വാഴൂർ സോമൻ എംഎൽഎ(ചെയർമാൻ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു(വൈസ് ചെയർമാൻ), അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസർ പ്രിയൻ അലക്സ് റെബേല്ലോ(കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം ഉഷ, എസ് നിത്യ, പ്രിയ മോഹൻ, രജനി ബിജു, ആർ ദിനേശൻ, നിജിനി ഷംസുദീൻ, ജെയിംസ് ജേക്കബ്, ജയ്മോൾ ജോൺസൺ, വി ജെ രാജപ്പൻ, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ രാരിച്ചൻ നീറണാംകുന്നേൽ, എസ് പി രാജേന്ദ്രൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ തിലകൻ, ജോസ് ഫിലിപ്പ്, അലക്സ് കോഴിമല, എസ് സാബു, ബാബുകുട്ടി, ട്രാവൻകൂർ സിമന്റസ് ഡയറക്ടർ ജോണി ചെരുവ്പറമ്പിൽ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി രൂപീകരണം ഇന്ന് ഇടുക്കി നവകേരള സദസ് തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ശനി രാവിലെ 10.30ന് നഗരസഭ ടൗൺ ഹാളിൽ നടക്കും. Read on deshabhimani.com