ഭക്ഷണത്തിനായി 
ചുറ്റിയടിച്ച്‌ പടയപ്പ

ദേവികുളം പഞ്ചായത്ത് ഓഫീസിനുമുമ്പിലൂടെ കടന്നുപോകുന്ന പടയപ്പ


മൂന്നാർ  ഭക്ഷണമാണ്‌ പടയപ്പയെ അലട്ടുന്ന കാതലായ പ്രശ്‌നം. അതിനുവേണ്ടിയാണീ റോന്തുചുറ്റെല്ലാം. ശനിയാഴ്‌ച ദേവികുളം പഞ്ചായത്ത് ഓഫീസിനുമുമ്പിലൂടെ പടയപ്പ നടന്നുനീങ്ങി. രാത്രി 9. 30 ഓടെയാണ് മാട്ടുപ്പെട്ടി നെറ്റിമേട് ഡിവിഷൻ ഭാഗത്തുനിന്ന്‌ പടയപ്പ പഞ്ചായത്ത് ഓഫീസിനു മുമ്പിലെത്തിയത്. ഈ സമയം ഇതിലെ വന്ന ലോറി ആനയെ കണ്ട് നിർത്തി. ലോറിയുടെ അരികിലെത്തി 10 മിനിറ്റ് നിലയുറപ്പിച്ചു.  ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയുണ്ടായിരുന്നു. നിരാശയോടെ  ഉപദ്രവമൊന്നും ചെയ്യാതെ റോഡിലൂടെ മെല്ലെ നടന്നുനീങ്ങി. പിന്നീട്‌ എക്കോ പോയിന്റിലും സമീപ പ്രദേശങ്ങളിലും പൈനാപ്പിൾ ഉൾപ്പെടെയുള്ള പഴവർഗങ്ങൾ കച്ചവടം ചെയ്യുന്ന കടകൾ ലക്ഷ്യമിട്ടാണ് പടയപ്പ നടന്നുനീങ്ങിയത്.  ഒരാഴ്ച മുമ്പ് ചെണ്ടുവര എസ്റ്റേറ്റ്  ഭാഗത്താണ് പടയപ്പ ചുറ്റിത്തിരിഞ്ഞു നടന്നത്. എന്നാൽ വനം ഉദ്യോഗസ്ഥർ കണ്ടമട്ടില്ല. മറ്റ്‌ കാട്ടാനകളും ഇറങ്ങുന്നുണ്ട്‌.    പഴയ മൂന്നാർ ഭാഗത്ത് ഇറങ്ങിയ രണ്ട് കാട്ടാനകൾക്ക് മുമ്പിൽപ്പെട്ട ബൈക്ക് യാത്രികർ തല നാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. Read on deshabhimani.com

Related News